പറശ്ശിനി മടപ്പുരയിൽ പുതിയ മടയന്റെ സ്ഥാനാരോഹണം
പറശ്ശിനി മടപ്പുരയിലെ ട്രസ്റ്റി & ജനറൽ മാനേജറായ പി.എം.സതീശനാണ് പറശ്ശിനി മടപ്പുരയിലെ പുതിയ മടയനായി ഇന്ന് ആചാരപ്പെട്ടത്.
ആചാര കുറി വരച്ച് വളകൾ അണിയിച്ച് ഉടവാൾ കൈയ്യിലേന്തി മുത്തപ്പൻ പുതിയ മടയൻ്റെ കൈ പിടിച്ച് മൂന്ന് പ്രദിക്ഷണം നടത്തി. മുത്തപ്പൻ നേരിട്ട് മടയാ.. മടയാ..എന്ന് ഉച്ചത്തിൽ വിളിച്ച് മടയൻ മടയനായി പരിണമിക്കുന്ന ചടങ്ങാണ് ഇന്ന് നടന്നത്.
മുകുന്ദൻ മടയൻ്റെ നിര്യാണത്തിന് ശേഷം ട്രസ്റ്റി & ജനറൽ മാനേജയായി സ്ഥാനത്ത് എത്തിയവർ ആരും തന്നെ പ്രായാധിക്യം കൊണ്ടും ശാരീരിക വയ്യായ്മകൾ കൊണ്ടും മടയനായി സ്ഥാനാരോഹണം ചെയ്തിരുന്നില്ല.
കോവിഡ് 19 രോഗ വ്യാപനം സംബന്ധിച്ച് സർക്കാറിൻ്റെ നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ടാണ് അത്യപൂർവ്വ ചടങ്ങ് ആയിരിന്നിട്ടും ഭക്തജങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നേരത്തെ നൽകാതിരുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.