കാർഷിക യന്ത്രപരീക്ഷണ യജ്ഞത്തിന് കുറ്റ്യാട്ടൂർ പഞ്ചായത്തിൽ തുടക്കം
കാർഷിക യന്ത്രപരീക്ഷണ യജ്ഞത്തിന് കുറ്റ്യാട്ടൂർ പഞ്ചായത്തിൽ തുടക്കമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ കീഴിൽ ഇരിക്കൂർ ബ്ലോക്ക് നേതൃത്വത്തിൽ സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന യജ്ഞത്തിൽ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളും പ്രവൃത്തി പരിചയവുമാണ് ലക്ഷ്യമിടുന്നത്.
കുറ്റ്യാട്ടൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് കാർഷിക യന്ത്ര പരീക്ഷണ യജ്ഞം നടക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 23 പേർക്കാണ് പരിശീലനം നൽകുന്നത്. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സി.നിജിലേഷ് അധ്യക്ഷത വഹിച്ചു. ആത്മ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ പി.വി.ശൈലജ, ഇരിക്കൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് കെ.കെ.ആദർശ്, പഞ്ചായത്ത് അംഗം കെ.സി.അനിത, പി.വി.അഖിൽ, കുറ്റ്യാട്ടൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റുമാരായ ഉദയൻ ഇടച്ചേരി, വി.കെ.ജയരാജ് എന്നിവർ പ്രസംഗിച്ചു.
12 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് പ്രൊജക്ട് ഓഫിസർ വി.കെ.ലിവിന, മണ്ണൂത്തി കാർഷിക സർവകലശാലയിലെ അസിസ്റ്റന്റ് മെക്കാനിക്മാരായ ജിതിൻ ജോർജ്, അക്ഷയ്.കെ, ജിൽബു സാബു, ബിബിൻ ജോയ് എന്നിവർ നേതൃത്വം നൽകും.