കെ.എ.കെ.എൻ.എസ്.എ.യു.പി.സ്കൂളിൽ സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനം

തളിപ്പറമ്പ നിയോജക മണ്ഡലം കായിക ക്ഷമത പരിപാടിയുടെ ഭാഗമായി കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി.സ്കൂളിലെ സൈക്കിൾ ക്ലബിന്റെ ഉദ്ഘാടനം മയ്യിൽ സി.ഐ ബിജു പ്രകാശ് നിർവഹിച്ചു.

ചടങ്ങിൽ ഹെഡ്മിസ്ട്രെസ് കെ.കെ.അനിത സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് കെ.മധു അധ്യക്ഷത വഹിച്ചു. പവർ ക്രിക്കറ്റ്‌ ക്ലബ് പ്രതിനിധി രാജു പപ്പാസ്, ACE ബിൽഡേഴ്‌സ് മാനേജർ ബാബു.പി, ഒ.ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ ആശംസയും, സ്റ്റാഫ്‌ സെക്രട്ടറി കെ.സി.ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

സൈക്കിൾ ക്ലബിന് ആവശ്യമായ സൈക്കിൾ സംഭാവന നൽകിയത് മയ്യിൽ പവർ ക്രിക്കറ്റ് ക്ലബും ACE ബിൽഡേഴ്‌സ് മയ്യിലുമാണ്.