കാണ്മാനില്ല
ആലക്കോട് മണക്കടവിലുള്ള രമേശൻ-ഗിരിജ ദമ്പതികളുടെ മകൻ ആറാം തരം വിദ്യാർത്ഥി ശിവാനന്ദ് (12) ഇന്ന് (08.02.2022) ഉച്ച മുതൽ കാണ്മാനില്ല. തളിപ്പറമ്പ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ അറിയിക്കുക.
📱 9497559023, 9747717911
───────────────────────
പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയിരിക്കുന്നു എന്ന വിവരം അറിയിക്കുന്നു. ഈ വാർത്ത ഷെയർ ചെയ്തവർക്ക് നന്ദി.
കുട്ടിയെ കാണാതായ വിവരം നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തുടർന്ന് രാത്രി പത്ത് മണിയോടെ പയ്യാവൂരിലുള്ള ഒരു ബേക്കറിയുടെ സമീപത്ത് സംശയാസ്പദമായ രീതിയിൽ ഒരു കുട്ടിയെ കണ്ട നാട്ടുകാർ പയ്യാവൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി നേരത്തേ കാണാതായ കുട്ടിയാണ് ഇതെന്ന് സ്ഥിരീകരിക്കുകയും ആയിരുന്നു.

