വടുവൻകുളം പറമ്പിൽ പുസ്തകക്കൂട് സ്ഥാപിച്ചു

കേരളാ ലൈബ്രറി കൗൺസിലിന്റെയും എൻ.നാരായണൻ സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിൽ വടുവൻകുളം പറമ്പിൽ പുസ്തകക്കൂട് സ്ഥാപിച്ചു.

തളിപ്പറമ്പ് താലൂക്ക് എക്സിക്യൂട്ടിവ് അംഗം വിനോദ് ചേലേരി ഉദ്ഘാടനം ചെയ്തു. പി.മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സദാനന്ദൻ സ്വാഗതം പറഞ്ഞു. കെ.പ്രദീപൻ, എ.സന്ധ്യ, കെ.ഷൽന എന്നിവർ സംസാരിച്ചു.