ഈ വസ്തുക്കള്‍ക്ക് വില കുറയും

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ അനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാഡ്ജറ്റുകള്‍, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. തീരുവ കുറയുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍, ചെറിയ ക്യാമറകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവയ്ക്ക് വിലക്കുറവ് ഉണ്ടാകും.

വജ്രത്തിന്റെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. വജ്രം, രത്‌നം, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയ്ക്ക് വില കുറയും. തുണിത്തരങ്ങള്‍ക്ക് വില കുറയും. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട രാസ വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി കുറഞ്ഞിട്ടുണ്ട്. മെഥനോള്‍ ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറഞ്ഞിട്ടുണ്ട്. 

അതേസമയം കുടകളുടെ വില വര്‍ധിക്കും. ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായാണ് ആദായ നികുതി സംബന്ധിച്ച ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

പിഴുകള്‍ തിരുത്തി റിട്ടേണ്‍ സമർപ്പിക്കുന്നതിന് ഉള്ള സമയ പരിധി രണ്ട് വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്താൻ ഉള്ള അവസരവും ലഭ്യമാകും.

സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് കുറക്കാനും ബജറ്റില്‍ തീരുമാനമായി. ഇത് സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനം ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്ക് ഉള്ള നികുതിയിളവ് കാലാവധിയും ഒരു വര്‍ഷമാക്കി ഉയര്‍ത്തിയുണ്ട്.

കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ വായ്പയും ബജറ്റിന്റെ ഭാഗമായി അനുവദിച്ചു. വായപ പലിശ രഹിതമായിരിക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വായ്പ സംബന്ധിച്ച പ്രഖ്യാപനം.

കൂടാതെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിൻ്റെ ഭാഗമായി മൂലധന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനങ്ങളെ സഹായിക്കാനും കേന്ദ്ര വിഹിതത്തിന് പുറമെ അധിക സഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും ബജറ്റില്‍ പറയുന്നു.

കേന്ദ്ര ബജറ്റ് 2022: പ്രധാന പ്രഖ്യാപനങ്ങള്‍

🟢പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും.

🟢ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ 60 കോടി തൊഴിലവസരം സൃഷ്ടിക്കും.

🟢2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാത കൂടി നിര്‍മ്മിക്കും.

🟢25000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയ പാത.

🟢മൂന്ന് വര്‍ഷത്തില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍.

🟢അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യമൊരുക്കും.

🟢ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും.

🟢രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും.

🟢ചോളം കൃഷിക്കും പ്രോത്സാഹനം നല്‍കും.

🟢2.37 ലക്ഷം കോടി രൂപയുടെ വിളകള്‍ സമാഹരിക്കും.

🟢അഞ്ച് നദീ സംയോജന പദ്ധതികള്‍ക്കായി 46,605 കോടി വകയിരുത്തി.

🟢കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.

🟢നഗരങ്ങളില്‍ പൊതുഗതാഗതം ശക്തിപ്പെടുത്തും.

🟢ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കും.

🟢ഇ-പാസ്‌പോര്‍ട്ട് പദ്ധതി നടപ്പാക്കും.

🟢പ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടുവരും.

🟢ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കും.

🟢സൗരോര്‍ജ പദ്ധതികള്‍ക്ക് 19,500 കോടി വകയിരുത്തി.

🟢മൂലധ നിക്ഷേപത്തില്‍ 35.4 ശതമാനം വര്‍ധന.

🟢പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും.

🟢ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കും.

🟢5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തു.

🟢2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കും.

🟢68% പ്രതിരോധ വ്യാപാരവും ഇന്ത്യയില്‍ തന്നെയാക്കും.

🟢ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും.

🟢സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരും.

🟢ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരും.

🟢ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി.

🟢വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി.

🟢സഹകരണ സര്‍ചാര്‍ജ് 7 ശതമാനമായി കുറയ്ക്കും.

🟢കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 7 ശതമാനമായി കുറയ്ക്കും.

🟢കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചു.

🟢പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും.

🟢സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയര്‍ത്തും.

🟢സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു.

🟢പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങള്‍ക്ക് പണം ഉപയോഗിക്കാം.