ഇന്ന് വൈദ്യുതി മുടങ്ങും
🟪 ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ പാവന്നൂർ ബാലവാടി, 11 മണി മുതൽ 3 മണി വരെ പാവന്നൂർ മൊട്ട ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
🟪 ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എ.ആർ.കെ കോംപ്ലക്‌സ്, കനാൽ പാലം, പഞ്ചായത്ത് കിണർ, പുറത്തീൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയും, കരിയിൽ കാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയും വൈദ്യുതി മുടങ്ങും.
🟪 പെരളശേരി പള്ളിയത്ത്, പെരളശേരി ടൗൺ, അമ്പലനട, വടക്കുമ്പാട്, ബാലവാടി വടക്കുമ്പാട് ഭാഗങ്ങളിൽ പിഡബ്ലുഡി പ്രവൃത്തിയുടെ ഭാഗമായി ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
🟪 കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പുഴാതി ഹൗസിംഗ് കോളനി, തുളിച്ചേരി, ആനപ്പന്തി, ജോൺ മിൽ റോഡ്, എ.കെ.ജി ഹോസ്പിറ്റൽ, എസ്പിസിഎ റോഡ്, രാജേന്ദ്ര പാർക്ക്, തളാപ്പ് അമ്പലം റോഡ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.
🟪 ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ മാര്യമംഗലം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ മണി വരെയും, മാങ്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.
🟪 തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ബി.എസ്.എൻ.എൽ, നീർച്ചാൽ പള്ളി, സ്റ്റാർ സീ, ശാന്തി മൈതാനം, തയ്യിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും, മരക്കാർക്കണ്ടി, ഗോപാലൻക്കട, വെത്തിലപ്പള്ളി, പൂത്തട്ടക്കാവ്, ജൻത്ത് നഗർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.
🟪 മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
🟪 പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ തണ്ടനാട്ടുപോയിൽ, അരവഞ്ചാൽ, സോഫടെക്സ് തട്ടുമ്മൽ, മതനാർ കല്ല് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.