കുട്ടി മോഷ്ടാവിനെ 24 മണിക്കൂറിനകം പൊലീസ് പൊക്കി
ടി.വി.എസ് ഷോറൂമിൽ നിന്ന് ഇരുചക്ര വാഹനവുമായി കടന്ന മോഷ്ടാവിനെ ഇരുപത്തിനാല് മണിക്കൂറിനകം പൊലീസ് പൊക്കി. കണ്ണവം സ്വദേശിയായ കുട്ടി മോഷ്ടാവാണ് പൊലീസ് പിടിയിലായത്.
സ്ഥിരം കുറ്റവാളിയായ പതിനാറുകാരനാണ് ബൈക്കുമായി കടന്ന് കളഞ്ഞത്. മനോവൈകല്യമുള്ള കുട്ടി നേരത്തെയും പല സ്ഥലങ്ങളിൽ നിന്നും ബൈക്ക് ഉൾപ്പെടെ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചയോടെയാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറയിലുള്ള ടി.വി.എസ് ഷോറൂമിൽ നിന്നും ബൈക്കുമായി കടന്നത്. സർവിസ് ചെയ്ത ശേഷം ഷോറൂമിൽ നിർത്തി ഇട്ടതായിരുന്നു ബൈക്ക്.
സി.സി.ടി.വി പൊലീസ് പരിശോധിച്ചപ്പോഴാണ് മോഷ്ടാവിൻ്റെ സൂചന ലഭിച്ചത്.തുടർന്ന് സൈബർ സെൽ സഹായത്തോടെ ഇയാളെ വലയിലാക്കുക ആയിരുന്നു. വെള്ളിയാഴ്ച രാവിലെ കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയം പരിസരത്ത് നിന്നാണ് മോഷ്ടാവിനെ പൊക്കിയത്.
കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, എസ്.ഐമാരായ കെ.ടി സന്ദീപ്, പി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.