കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കുറ്റ്യാട്ടൂർ പി.എച്ച്.സി പാലിയേറ്റീവ് കെയർ ടീം വളണ്ടിയറുമായ കുതിരയോടൻ രാജന് വടുവൻകുളത്ത് വച്ച് ഒരു മൊബൈൽ ഫോൺ കളഞ്ഞ് കിട്ടുകയും അത് കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിൽ നൽകുകയും തുടർന്ന് ഉടമസ്ഥനെ കണ്ടെത്തി മൊബൈൽ ഫോൺ തിരിച്ച് ഏൽപ്പിക്കുകയും ചെയ്തു.

