കാവ്യാ മാധവന്റെ 'ലക്ഷ്യ'യില്‍ തീ പിടിത്തം
നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിൽ തീ പിടിത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിലാണ് തീ പിടിത്തമുണ്ടായത്. ഷോർട്ട് സർക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
പുലർച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കിൽ തീ പിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന തയ്യൽ മെഷീനുകളും തുണികളും കത്തി നശിച്ചു. പുറത്തേക്ക് പുക വമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.

മാളിന് അകത്തായതിനാൽ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാൻ ഉദ്യോഗസ്ഥർ മുൻകരുതലെടുത്തു. അഞ്ചരയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. സ്ഥാപനം പൂർണമായും കത്തി നശിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥാപനമാണ് ലക്ഷ്യ. കേസിലെ പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയെന്നായിരുന്നു വിവരം. ഇതനുസരിച്ച് സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.