സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനും എതിരെ രാത്രി നടത്തം

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെയും ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ സ്ത്രീധനത്തിന് എതിരെയും സ്ത്രീ പീഡനത്തിനെതിരെയും സ്ത്രീപക്ഷ നവകേരളത്തിൻ്റെ ഭാഗമായി രാത്രികാല നടത്തം സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൽ നാല് കേന്ദ്രങ്ങളിലായി പരിപാടി സംഘടിപ്പിച്ചു. പാവന്നൂർ മൊട്ടയിൽ വച്ച് നടന്ന രാത്രി നടത്തം പരിപാടിയിൽ പാവന്നൂർ എഡിഎസ് പ്രസിഡണ്ട് സി.സി ഷൈമ സ്വാഗതം പറഞ്ഞു.

സിഡിഎസ് അംഗം നന്ദിനിയുടെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി അനിത ഉദ്ഘാടനം ചെയ്തു.

മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ പ്രസിഡണ്ട് പി ശാന്തകുമാരി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ലിജി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം സി ജിൻസി തുടങ്ങിയവർ സംസാരിച്ചു.