ചട്ടുകപ്പാറയിൽ പതിനാലുകാരന് മർദ്ദനം: പിതാവിനെതിരെ കേസ്
സ്വന്തം മകൻ്റെ പിതൃത്വത്തിൽ സംശയം. ഭാര്യയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന പതിനാലുകാരനെയും മർദ്ദിച്ചു. പരാതിയിൽ പിതാവിന് എതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.
കൂലി പണിക്കാരനായ വേശാല ചട്ടുകപ്പാറയിലെ അമ്പതുകാരന് എതിരെയാണ് പോലീസ് കേസെടുത്തത്. ചാരിത്ര്യത്തിൽ സംശയിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കുന്നത് പതിവായതോടെ പോലീസിൽ യുവതി വിവരം പറഞ്ഞിരുന്നു.
ഇതറിഞ്ഞ ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ഭാര്യയെ മർദ്ദിക്കുന്നതിന് ഇടയിൽ കുട്ടിയെയും മർദ്ദിക്കുക ആയിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.
കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പ്രതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

