ഇന്ന് വൈദ്യുതി മുടങ്ങും

🔵 LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ 1 മണി വരെ കാരാറമ്പ് ജംങ്ഷൻ ട്രാൻസ്ഫോർമർ പരിധിയിലും 12.30 മുതൽ 2.30 മണി വരെ കുറ്റ്യാട്ടൂർ ബസാർ ട്രാൻസ്ഫോർമർ പരിധിയിലും 7 മണി മുതൽ 11 മണി വരെ ടവർ സ്റ്റോപ്പ് ട്രാൻസ്ഫോമർ പരിധിയിലും 11 മണി മുതൽ 3 മണി വരെ ചാലോട് KSEB ഓഫീസ് ട്രാൻസ്ഫോമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

🔵 HT ലൈൻ ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ 2 മണി വരെ കാളാമ്പാറ, കാളാമ്പാറ പള്ളി, പാലമുക്ക്, ആയി പ്പുഴ ജംങ്ഷൻ, ആയിപ്പുഴ മരമിൽ, ആയിപ്പുഴ ഐഡിയ ടവർ, കൂരാരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

🔵 ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വണ്ണങ്കണ്ടി പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 3 മണി വരെയും അഞ്ചരക്കണ്ടി രജിസ്ട്രാര്‍ ഓഫീസ്, അഞ്ചരക്കണ്ടി തവക്കല്‍, തട്ടാരി ടൗണ്‍, ജിന്നുമ്മ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും.

🔵 ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതല, അരങ്, തട്ടുകുന്ന്, മാങ്കുളം, കുടിയാന്‍മല അപ്പര്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🔵 ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുവളതുപറമ്പ ഭാഗത്ത് ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

🔵 പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചമതച്ചാല്‍, തിരൂര്‍, മേഴ്സി ഹോസ്പിറ്റല്‍ ജങ്ഷന്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🔵 വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ മന്ന മുത്തപ്പന്‍ കാവ് പരിസരം, മൂപ്പന്‍ പാറ, ഹൈവേ ജങ്ഷന്‍, കെ സി പെട്രോള്‍ പമ്പ്, ഐ ബി പി പെട്രോള്‍ പമ്പ്, ടോള്‍ ബൂത്ത്, വളപട്ടണം ബോട്ട് ജെട്ടി പരിസരം, വളപട്ടണം കോട്ട എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🔵 മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് വലിയ പള്ളി, ഊരടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും വണ്ണാത്തിക്കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.

🔵 പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യഗാനം, കോളിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.