പി.സി കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി
വാരം കടാങ്കോട് റോഡിൽ പുതുശ്ശേരി ചാത്തോത്ത് പി.സി കുഞ്ഞിരാമൻ നമ്പ്യാർ (95) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനും വലിയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക ഭരണ സമിതി അംഗവുമായിരുന്നു.
ഭാര്യ എം.എം ദേവകി അമ്മ. മക്കൾ: എം.എം രമ, ലത, പ്രകാശൻ, സത്യൻ (ഖത്തർ), ലേഖ, നീന. മരുമക്കൾ: എൻ.ഒ പത്മനാഭൻ (പെരിങ്ങളായി), ടി.വി അരവിന്ദാക്ഷൻ (നടാൽ ), മധുസൂദനൻ (ചാല), കെ.കെ വിനോദ് കുമാർ (കടമ്പൂർ), സി ശ്രീജ (മരുതായി), ഭാവന (കൊളപ്പ).
സംസ്കാരം നാളെ (16.03.2022 ബുധൻ) രാവിലെ 11 മണിക്ക് തറവാട്ട് ശ്മശാനത്തിൽ നടക്കും.