കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിന് അനുമോദനം

കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പ്ലാൻ ഫണ്ട് ചെലവഴിച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള അനുമോദനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു.

കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരൻ IAS ൽ നിന്നും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി, വൈസ് പ്രസിഡണ്ട് സി നിജിലേഷ്, സെക്രട്ടറി പ്രകാശൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.