ഡോ: നിഖിൽ ചാത്തോത്തിനെ ആദരിച്ചു

കേരള ഗണകകണിശ സഭ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്കൃത, ജ്യോതിഷ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ നിഖിൽ ചാത്തോത്തിനെ മയ്യിൽ ചെക്യാട്ട് കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ വെച്ച് ആദരിച്ചു.

ജില്ലാ പ്രസിഡണ്ട് സായൂജ് നാരായണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പുരസ്കാര സമർപ്പണം ജനറൽ സെക്രട്ടറി നിർവഹിച്ചു.

ശശിധരൻ പാട്ടേത്ത്, പ്രൊഫ: ആർ പേമരാജൻ, മുരളി മാസ്റ്റർ, ഷാജി ജ്യോത്സ്യർ, ഗോപി ചാലിൽ, അഖിൽ പി.എസ്, ബാലഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കേരള ഗണകകണിശ സഭ മയ്യിൽ യൂനിറ്റിലെ പുതിയ ഭാരവാഹികളായി ജയൻ അമ്പലക്കരി (പ്രസിഡണ്ട്), സുരേശൻ പി.കെ (സെക്രട്ടറി), ബിജു എ.സി (വൈസ് പ്രസിഡണ്ട്), സരസ്വതി കണ്ടക്കൈ (ജോ. സെക്രട്ടറി), സന്ദീപ് കെ.പി എട്ടേയാർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. മധുസൂദനൻ അഴീക്കോട് സ്വാഗതവും ശ്രീജിത്ത് ചാത്തോത്ത് നന്ദിയും പറഞ്ഞു.