പെരുന്നാൾ ഡ്രസ് വിതരണം

ജിസിസി കെഎംസിസി കുറ്റ്യാട്ടൂർ ശാഖ മഹല്ലിലെ പാവപ്പെട്ട 38 ഓളം കുട്ടികൾക്ക് പെരുന്നാൾ ഡ്രസ് വിതരണം ചെയ്തു. രക്ഷാധികാരി ഇബ്രാഹിം പുതിയ വളപ്പിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ബഷീർ മാസ്റ്റർ ഡ്രസ് വിതരണ ടോക്കൺ യൂത്ത്‌ ലീഗ് ശാഖ നേതാക്കൾക്ക് നൽകി. മുസ്ലിം യൂത്ത്‌ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബുദ്ധീൻ തണ്ടപ്പുറം, അർഷാദ് പള്ളിമുക്ക്, സഹീർ ടി.സി, ഹാഫിസ് ഹസൻ പള്ളിമുക്ക്, സിനാൻ പൊറോളം തുടങ്ങിയവർ സംസാരിച്ചു. ഒ.എം ബഷീർ സ്വാഗതവും ഷഫീഖ് പള്ളിമുക്ക് നന്ദിയും പറഞ്ഞു.