ചക്കക്കുരു സംഭരണവുമായി കുറ്റ്യാട്ടൂർ മാഗോ പ്രൊഡ്യൂസർ കമ്പനി
കുറ്റ്യാട്ടൂർ മാഗോ പ്രൊഡ്യൂസർ കമ്പനി മാങ്ങയണ്ടിയുടെ പരിപ്പിന് പുറമെ ചക്ക കുരുവിൻ്റെയും സംഭരണം തുടങ്ങുക ആണ്. ഒരു കിലോഗ്രാം ഗുണമേന്മയുള്ള ചക്കക്കുരുവിന് അറുപത് രൂപയാണ് വില.
നന്നായി മൂത്ത് പഴുത്ത ചക്കയുടെ കുരുവാണ് ശേഖരിക്കുന്നത്. കൂടുതൽ അളവിൽ ചക്കക്കുരു ലഭിക്കുക ആണെങ്കിൽ കമ്പനി തന്നെ നേരിട്ടെത്തി ശേഖരിക്കുകയും ചെയ്യും.
ചക്കക്കുരു നൽകാൻ താല്പര്യമുള്ള വ്യക്തികൾക്കും, ഗ്രൂപ്പുകൾക്കും ഏപ്രിൽ മുപ്പതിനകം ഈ നമ്പറിൽ ടച്ച് ചെയ്ത് 9744202555 വാട്സാപ്പിൽ ബന്ധപ്പെടാം.

