ഐസിസി ചെക്കിക്കുളം വോളിയിൽ ടാസ്ക് മക്രേരി ജേതാക്കൾ
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഐസിസി ചെക്കിക്കുളം സംഘടിപ്പിച്ച ഒന്നാമത് ചെക്കിക്കുളം വോളിയിൽ ജില്ലാ തല മത്സരത്തിൽ ടാസ്ക് മക്രേരി ജേതാക്കളായി. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ജിമ്മി ജോർജ് അക്കാദമി പേരാവൂരിനെ പരാജയപ്പെടുത്തിയാണ് ടാസ്ക് മക്രേരി കിരീടം ചൂടിയത്.
പ്രാദേശിക വോളിയിൽ ബെയ്ക്ക് ആൻഡ് മേക് ബേക്കറി ചട്ടുകപ്പാറ എം.പി.സി മുഴപ്പാലയെ പരാജയപ്പെടുത്തി ജേതാക്കളായി. ഫൈനൽ ദിവസത്തോട് അനുബന്ധിച്ച് ചെക്കിക്കുളം രാധാകൃഷ്ണ യു.പി സ്കൂൾ ഗ്രൗണ്ടിലെ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി വനിതാ വോളിയും സംഘടിപ്പിച്ചിരുന്നു.
മത്സരത്തിലെ വിജയികൾക്ക് ഇന്ത്യൻ വോളിബോൾ കോച്ച് ഇ.കെ രഞ്ജൻ, ഇൻറർനാഷണൽ റഫറി ടി.വി അരുണാചലം എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

