മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിന്റെയും എ.കെ.ജി സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിൽ വായന ചങ്ങാത്തം
കുട്ടികളുടെ വായനയും രചനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള ലൈബ്രറി കൗൺസിലുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വതന്ത്ര വായന പരിപോഷണ പരിപാടി 'വായന ചങ്ങാത്തം' മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിന്റെയും, എ.കെ.ജി സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിൽ നടന്നു.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ പ്രിയങ്ക പുസ്തക ആസ്വാദനം നടത്തി. ഹെഡ്മിസ്ട്രസ് എൻ വിനോദിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയ സെക്രട്ടറി പി സുനോജ് സ്വാഗതവും, എൻ.പി സ്നേഹ നന്ദിയും പറഞ്ഞു.




