മഹാകവി പി. അനുസ്മരണം

മയ്യിൽ കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പി. അനുസ്മരണ പരിപാടി ഇ.പി.ആർ വേശാല ഉദ്ഘാടനം ചെയ്തു.

കേരള സാഹിത്യ അക്കാദമി മെമ്പർ ഇ.പി രാജഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ സി.കെ മോഹനൻ അധ്യക്ഷത വഹിച്ചു. കെ.വി യശോദ, ഡോ കെ രാജഗോലൻ, മലപ്പട്ടം ഗംഗാധരൻ, പി.സി രാധാകൃഷ്ണൻ, ഒ.എം മധുസൂദനൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന കവിയരങ്ങിൽ അഭിലാഷ് കണ്ടക്കൈ എൻ.കെ ബാബുരാജ്, അൽക്ക ശശീന്ദ്രൻ, ദേവിക, അനിത എം.എം എന്നിവർ കവിതകൾ അവതരിപ്പിച്ചു.