വേശാല ഈസ്റ്റ് എ.എൽ.പി സ്കൂൾ, നവപ്രഭ വായനശാല ആഭിമുഖ്യത്തിൽ വായന ചങ്ങാത്തം

കുട്ടികളുടെ വായനയും രചനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള ലൈബ്രറി കൗൺസിലുമായി ചേർന്ന നടപ്പിലാക്കുന്ന സ്വതന്ത്ര വായന പരിപോഷണ പരിപാടി 'വായന ചങ്ങാത്തം' വേശാല ഈസ്റ്റ് എ.എൽ.പി സ്കൂളിന്റെയും നവപ്രഭ വായനശാലയുടെയും ആഭിമുഖ്യത്തിൽ നടന്നു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ അദ്ധ്യക്ഷ സ്ഥാനവും വഹിച്ചു. രമണി കെ.ഇ, രമ്യ കെ എന്നിവർ സംസാരിച്ചു.