സ്വര്‍ണ വില കുത്തനെ താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,920 രൂപ. ഗ്രാം വില 95 രൂപ കുറഞ്ഞ് 4740 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് ഏറ്റവും താഴ്ന്ന വിലയിലേക്കാണ് സ്വര്‍ണം എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.