ഒ.എന്‍.വി സ്മാരക വായനശാല & ഗ്രന്ഥാലയം ആഭിമുഖ്യത്തില്‍ നക്ഷത്ര വനം ഒരുക്കി

കുറ്റ്യാട്ടൂര്‍ ഒ.എന്‍.വി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുറുവോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നക്ഷത്ര വനം ഒരുക്കി. കെ.എന്‍ വിനോദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി അരയാല്‍ തൈ നട്ടുകൊണ്ട് ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി ഷീബ, കോറലാട് ഇ.എം.എസ് വായനശാല സെക്രട്ടറി എം.ബി രാജേഷ്, എന്‍ ബാലരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.