സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം 'സമാദരം' ആദര സമ്മേളനവും വായനാ പക്ഷാചരണവും
തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച 'സമാദരം' ആദര സമ്മേളനവും 'വായനാ വിചാരം' വായനാ പക്ഷാചരണവും മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരളത്തെ ജ്ഞാന സമൂഹമാക്കുന്നതിൽ ഗ്രന്ഥശാലകൾക്ക് നിർണായക പങ്കുണ്ട്. പ്രായോഗികതയിലും ചരിത്ര, സാമൂഹ്യപരതയിലും വിനിമയത്തിലും ഊന്നിയാണ് അതിൻ്റെ നിലനിൽപും വികാസമെന്നും അദ്ദേഹം പറഞ്ഞു.
എൻ അനിൽകുമാർ അധ്യക്ഷനായി. കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി ഡോ. എ.വി അജയകുമാർ, മികച്ച ലൈബ്രറി പ്രവർത്തകനുള്ള സി.കെ ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവ് കെ.പി കുഞ്ഞികൃഷ്ണൻ, കാൻ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'നിറയെ തത്തകളുള്ള മരം' സിനിമയിലെ മുഖ്യ അഭിനേതാവായ സി.വി നാരായണൻ, കേരള സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജേതാവ് ഒ ശരത്കൃഷ്ണൻ എന്നിവർ ആദരം ഏറ്റുവാങ്ങി. എം ഭരതൻ, എം ഷൈജു എന്നിവർ സംസാരിച്ചു. കെ.സി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.




