ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം
ഓണത്തിന് പ്രദേശികമായി പൂക്കൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയിൽ ഉൾപ്പെടുത്തി മാണിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര വളപ്പിൽ പവിഴം ജെഎൽജി ഗ്രൂപ്പ് ചെയ്യുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉത്സവം വാർഡ് മെമ്പർ പ്രസീത പി ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി പദ്ധതി വിശദീകരണം നടത്തി. ക്ഷേത്ര വളപ്പിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ സുഗതകുമാരി നാട്ടുമാന്തോപ്പ് നട്ട് പരിപാലിക്കുന്നതും പവിഴം ഗ്രൂപ്പാണ്. സീത എൻ, സരസ കെ.വി, ജാനകി പി, ലളിത പി, ഗീത ടി.വി എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങൾ.