കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സ്നേഹതീരം ബഡ്സ് സ്ക്കൂളിലേക്ക് മേശ, ഫാൻ, ക്ലോക്ക് തുടങ്ങിയവ നൽകി കൊണ്ട് സൈനികരായ ചട്ടുകപ്പാറയിലെ പ്രമീഷ്, ചെറുവത്തല മൊട്ടയിലെ മഞ്ജുലാൽ എന്നിവർ മാതൃകയായി.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി സാധനങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് നിജിലേഷ് സി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത കെ.സി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, വാർഡ് മെമ്പർ പി ഷീബ, ബഡ്സ് ടീച്ചർ ജെസ്സി, ജയന്തി എന്നിവരും പങ്കെടുത്തു.