വായനാ പക്ഷാചരണം
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി മയ്യിൽ ഈ വർഷത്തെ വായനാ പക്ഷാചരണം യുവകവി പ്രദീപ് കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടന്നു.
തുടർന്ന് നടന്ന ചർച്ചയിൽ പി.കെ ഗോപാലകൃഷ്ണൻ, കെ ബാലകൃഷണൻ, പി.കെ നാരായണൻ, ചന്ദ്രശേഖരൻ കോറളായി എന്നിവർ പങ്കെടുത്തു. മയ്യിൽ ടൗൺ ശുചീകരണ ജോലി ചെയ്യുന്ന ഉഷ, ശ്യാമള എന്നിവർക്ക് പി.വി രാജേന്ദ്രൻ സി.ആർ.സി ഭാരവാഹികളെ ഏൽപ്പിച്ച ഉപഹാരം പ്രദീപ് കുറ്റ്യാട്ടൂർ കൈമാറി.
ഗ്രന്ഥശാലാ പ്രസിഡണ്ട് കെ.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.കെ പ്രഭാകരൻ സ്വാഗതവും ലൈബ്രേറിയൻ കെ സജിത നന്ദിയും പറഞ്ഞു.


