വിവാഹ വായ്പ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടരുടെ പെൺമക്കളുടെ വിവാഹത്തിന് വായ്പ നൽകുന്നു.
അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായപരിധി 65 വയസ്. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കിൽ മാസ തവണകളായി അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം.
പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപ. വായ്പക്ക് ഈടായി കോർപ്പറേഷന്റെ നിബന്ധകൾക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.
അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2705036, 9400068513

