സംഘാടക സമിതി യോഗം
മയ്യിൽ> ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ മയ്യിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന 'തെളിമ' പദ്ധതി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.
പഞ്ചായത്ത് ഹാളിൽ നടന്ന യോഗം മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷൻ കോഡിനേറ്റർ സഹദേവൻ തെളിമയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു ലക്ഷ്മണൻ, എമീമ രാജേഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളായ കെ രമേശൻ, പി പി ശ്രീജ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു ജനാർദ്ദനൻ, വി ഇ ഒ വിജിൽ തുടങ്ങിയവർ സംസാരിച്ചു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ വി ശ്രീജിനി സ്വാഗതവും അസി. സെക്രട്ടറി കെ ദിവാകരൻ നന്ദിയും പ്രകാശിപ്പിച്ചു.

