ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി

കാസർകോട്> വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരിക്കെതിരെ പോലീസ് കേസ്.

തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർളിന് എതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചത് ഉൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്.

മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. 

പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

രണ്ട് കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ്.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം വീട്ടിൽ എത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

ഭയം കാരണം പെൺകുട്ടി സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗൺസിലിംഗിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കുകയായിരുന്നു.