വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മട്ടന്നൂർ> കൂരൻ മുക്കിൽ വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഉരുവച്ചാൽ ഇടപ്പഴശി കക്കാട്ട് പറമ്പ് അങ്കണവാടിക്ക് സമീപം ആയിഷ മൻസിലിൽ കെ വി മൂസക്കുട്ടി ഹാജി (70) ആണ് മരിച്ചത്.
ബുധൻ പകൽ രണ്ടോടെ മട്ടന്നൂർ - ഇരിട്ടി പാതയിലാണ് അപകടം. സഹോദരന്റെ മകൻ്റെ കൂടെ ബൈക്കിൽ ഇരിട്ടി ഭാഗത്തേക്ക് പോകവെ വാൻ ബൈക്കിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.
കുറ ച്ചുദൂരം ബൈക്കിനെയും യാത്രക്കാരെയും വാൻ വലിച്ചു കൊണ്ടുപോയി. ഇതിനിടെ വട്ടക്കയം റോഡിൽ നിന്ന് കയറിയ ബൈക്കിലും വാൻ തട്ടി. പരിക്കേറ്റ മൂസക്കുട്ടി ഹാജിയെ ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനം സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.
ഭാര്യ: എ പി സുഹറ. മക്കൾ: ആയിഷ, മുഹമ്മദ് (സലാല), റസിന, ജലീൽ (ദുബായ്), റജീന, റിയാസ് (ബംഗളൂരു). മരുമക്കൾ: ബഷിർ (ഉളിയിൽ), നസീർ (മണക്കായി), നൗഫൽ (കണ്ണൂർ), ബഫീദ (ശിവപുരം), ഷർമിന (നടുവനാട്), സഫ (ചാവശേരി).
ഭാര്യ: എ പി സുഹറ. മക്കൾ: ആയിഷ, മുഹമ്മദ് (സലാല), റസിന, ജലീൽ (ദുബായ്), റജീന, റിയാസ് (ബംഗളൂരു). മരുമക്കൾ: ബഷിർ (ഉളിയിൽ), നസീർ (മണക്കായി), നൗഫൽ (കണ്ണൂർ), ബഫീദ (ശിവപുരം), ഷർമിന (നടുവനാട്), സഫ (ചാവശേരി).