മുംബൈ-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

മട്ടന്നൂർ> കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് 3.20ന് മുംബൈയിൽ നിന്ന് കണ്ണൂരിൽ എത്തിയ 6E 2011 ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി.

വിമാനത്തിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് കാബിൻ ക്രൂ എ ടി സിയിലും മറ്റും വിവരം അറിയിക്കുകയായിരുന്നു.

വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വിമാന താവളത്തിൽ എമർജൻസി അലർട്ട് പുറപ്പെടുവിച്ചു.