മത്സ്യകൃഷി വിളവെടുപ്പ്

മയ്യിൽ> ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മത്സ്യ സമൃദ്ധി പദ്ധതിയിൽ മുല്ലക്കൊടിയിലെ കെ കെ അശോകൻ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു.

ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജനകീയ മത്സ്യകൃഷി പദ്ധതി പ്രോജക്ട് കോർഡിനേറ്റർ കെ പി ദീപ പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്തംഗം ജിനീഷ് ആശംസ നേർന്ന് സംസാരിച്ചു. അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ് സ്വാഗതവും ഫിഷറീസ് ഓഫീസർ അലീന നന്ദിയും പ്രകാശിപ്പിച്ചു.