മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു
കുറ്റ്യാട്ടൂർ> പാവന്നൂർകടവിൽ മിനി ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
ഇരിക്കൂർ ദാറുൽ അമാനിലെ പി കെ സാജിദ് (46) ആണ് വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ മരിച്ചത്.
അപകടത്തിൽ സാജിദിന്റെ നാല് വയസുകാരിയായ മകൾ തശ്‌രീഫ നേരത്തെ മരിച്ചിരുന്നു. സാജിദിന്റെ ഭാര്യ പാവന്നൂർ കടവിലെ എ കെ മൈമൂനത്ത് (39) ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ മെയ് 29 ന് രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ഇരിക്കൂരിലെ പരേതനായ മീത്തലകത്ത് മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് സാജിദ്. മക്കൾ: തമീം, തഫീം (വിദ്യാർഥികൾ).
സഹോദരങ്ങൾ: സലാം, അബ്ദുല്ല, അമീൻ, സിറാജ്, സിയാദ്, സാജിത്ത്, സിദ്ധിഖ്, അസ്‌മ, റഹ്‌മ, അഫ്സത്ത്, നജ്മുന്നീസ, ഫാത്തിമ, മൈമൂന, പരേതനായ നാസർ.

