പോസ്റ്റുകള്‍

മത്സ്യകൃഷി വിളവെടുപ്പ്

ഇമേജ്
മയ്യിൽ> ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മത്സ്യ സമൃദ്ധി പദ്ധതിയിൽ മുല്ലക്കൊടിയിലെ കെ കെ അശോകൻ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജനകീയ മത്സ്യകൃഷി പദ്ധതി പ്രോജക്ട് കോർഡിനേറ്റർ കെ പി ദീപ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം ജിനീഷ് ആശംസ നേർന്ന് സംസാരിച്ചു. അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ് സ്വാഗതവും ഫിഷറീസ് ഓഫീസർ അലീന നന്ദിയും പ്രകാശിപ്പിച്ചു.

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി

ഇമേജ്
കാസർകോട്> വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരിക്കെതിരെ പോലീസ് കേസ്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർളിന് എതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചത് ഉൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.  പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. രണ്ട് കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ്. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം വീട്ടിൽ എത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെൺകുട്ടി സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗൺസിലിംഗിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കുകയായിരുന്നു.

വൻ കഞ്ചാവ് വേട്ട: ബീഹാർ സ്വദേശി അറസ്റ്റിൽ

ഇമേജ്
കണ്ണൂർ> കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. ബിഹാർ ബജ്പൂരി സ്വദേശി സന്ദീപ് കുമാർ സിംഗാണ് പിടിയിലായത്. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയ് പരിശോധനയ്ക്ക് നേതൃത്വം നൽകി. എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ രഹസ്യ വിവരത്തിന്റെയും എ ടി എസിൻ്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജേനെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിയ പ്രതിയാണ് പിടിയിലായത്.

പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം

ഇമേജ്
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗബാധയില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ 54 പേര്‍ക്ക് മാത്രമായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്. ഈ വര്‍ഷം ഷിഗെല്ല ബാധിച്ച് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ വളരെ വേഗം പടരാന്‍ സാധ്യതയുള്ള രോഗമാണ്. മലിനമായ ജലവും മോശമായ ഭക്ഷണവുമാണ് രോഗം പകരാനുള്ള പ്രധാന മാര്‍ഗമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ആശങ്കയായി ഉയരുന്ന മറ്റൊരു രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ എട്ട് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 201 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇക്കൊല്ലം ജൂണ്‍ 11 വരെ 133 അമീബിക് മസ്തിഷ്‌ക ജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 33 പേരാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്...

മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

ഇമേജ്
കുറ്റ്യാട്ടൂർ> പാവന്നൂർകടവിൽ മിനി ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഇരിക്കൂർ ദാറുൽ അമാനിലെ പി കെ സാജിദ് (46) ആണ് വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ മരിച്ചത്. അപകടത്തിൽ സാജിദിന്റെ നാല് വയസുകാരിയായ മകൾ തശ്‌രീഫ നേരത്തെ മരിച്ചിരുന്നു. സാജിദിന്റെ ഭാര്യ പാവന്നൂർ കടവിലെ എ കെ മൈമൂനത്ത് (39) ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ മെയ് 29 ന് രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഇരിക്കൂരിലെ പരേതനായ മീത്തലകത്ത് മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് സാജിദ്. മക്കൾ: തമീം, തഫീം (വിദ്യാർഥികൾ). സഹോദരങ്ങൾ: സലാം, അബ്ദുല്ല, അമീൻ, സിറാജ്, സിയാദ്, സാജിത്ത്, സിദ്ധിഖ്, അസ്‌മ, റഹ്‌മ, അഫ്സത്ത്, നജ്മുന്നീസ, ഫാത്തിമ, മൈമൂന, പരേതനായ നാസർ.

ലോകകപ്പ് ആരവവും അനുമോദനവും ഇന്ന്

ഇമേജ്
മയ്യിൽ> ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ആരവവും അനുമോദനവും ഇന്ന് നടക്കും. വ്യഴം വൈകീട്ട് 5.30ന് ജിഷാ റോഡിൽ നിന്നും ലോകകപ്പ് ഫുട്‌ബോൾ ഫാൻസ്‌ റാലി മയ്യിൽ ടൗണിൽ സമാപിക്കും. തുടർന്ന് ജില്ലാ ഡിവിഷൻ ലീഗ് ചാമ്പ്യന്മാരായ യങ് ചാലഞ്ചഴ്സ് ടീമിന് അനുമോദനം നൽകും. കണ്ണൂർ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി എം അഖിൽ പരിപാടി ഉദ്ഘാടനം ചെയ്യും.

ഒമാനിൽ ഇന്ത്യൻ നാവികരുള്ള കപ്പൽ ആക്രമിക്കപ്പെട്ടു

ഇമേജ്
മസ്കറ്റ്> ഒമാനിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ഷിനാസ് തുറമുഖത്തിന് സമീപമാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പൽ ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഷിനാസ് തുറമുഖത്തിന് സമീപമുണ്ടായ അപകടത്തെക്കുറിച്ച് എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതികൾ നിരീക്ഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ അപകടത്തിൽപ്പെട്ട കപ്പലിനെ കുറിച്ചോ അതിലെ ജീവനക്കാരെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. പുതിയ അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒമാൻ അധികൃതരും ഇന്ത്യൻ മിഷനും ശ്രമങ്ങൾ തുടരുകയാണ്.

ഫ്രീഡം ഫുഡ്‌: ജയിൽ ഭക്ഷണത്തിന് വില കൂട്ടി

ഇമേജ്
കണ്ണൂർ> ഫ്രീഡം ഫുഡ്‌ എന്ന പേരിൽ തടവുകാർ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്ന ജയിൽ ഭക്ഷണത്തിന് വില കൂട്ടി. ചിക്കൻ ബിരിയാണിക്ക് 70 രൂപയിൽ നിന്ന്‌ 80 ആയും വെജിറ്റബിൾ ബിരിയാണിക്ക് 45-ൽ നിന്ന് 50 ആയും റൈസിന് 40-ൽ നിന്ന്‌ 45 രൂപയുമാണ് വർധന. മറ്റുള്ള ഉത്പന്നങ്ങൾക്ക് വില കൂട്ടിയിട്ടില്ല. ജയിൽ ഉത്പന്നങ്ങളിൽ ഏറ്റവും ആവശ്യക്കാരുള്ളത് ചിക്കൻ ബിരിയാണിക്കും ചപ്പാത്തിക്കുമാണ്. വർധന അഞ്ചിന് പ്രാബല്യത്തിലായി. സാധനവില വർധിച്ചതിനാൽ ഉത്‌പന്ന വിലയും കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുമ്പ് ജയിൽ സൂപ്രണ്ടുമാർ സർക്കാരിന് കത്ത് നൽകിയിരുന്നു. വിലക്കുറവും ഗുണമേന്മയും ഉള്ളതിനാൽ ജയിൽ ഭക്ഷണത്തിന് വൻഡിമാന്റുണ്ട്. മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ജയിലിൽ നിന്ന്‌ വിപണിയിലെത്തുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, ചിക്കൻ കറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, മുട്ടക്കറി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു എന്നിവയാണ് പ്രധാന വിഭവങ്ങൾ. സെൻട്രൽ ജയിലിന് സമീപത്ത് പുതുതായി നിർമിച്ച ജയിൽ കഫെ, ജയിലിന് മുന്നിലെ രണ്ട് കൗണ്ടറുകൾ, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് ബസ് സ്റ്റാൻഡുകൾ, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങളിൽ ജയിൽ ഉത്പന്നങ്...

'കള്ളക്കടൽ' പ്രതിഭാസം: ജാഗ്രതാ നിർദ്ദേശം

ഇമേജ്
കണ്ണൂർ> കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി മുതൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വ്യാഴം രാത്രി 8.30 മുതൽ വെള്ളി രാത്രി 11.30 മണി വരെയാണ് തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യത പ്രവചിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിൽ 0.8 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യത. ഇതിന് പുറമെ കന്യാകുമാരി തീരത്തും ഇന്ന് വൈകുന്നേരം 5.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കനത്ത കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കടൽക്ഷോഭത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരം, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ, തീരങ്ങളിലേക്കുള്ള യാത്രകൾ എന്നിവ പൂർണമായി ഒഴിവാക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘ...

വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഇമേജ്
മട്ടന്നൂർ> കൂരൻ മുക്കിൽ വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഉരുവച്ചാൽ ഇടപ്പഴശി കക്കാട്ട് പറമ്പ് അങ്കണവാടിക്ക് സമീപം ആയിഷ മൻസിലിൽ കെ വി മൂസക്കുട്ടി ഹാജി (70) ആണ് മരിച്ചത്. ബുധൻ പകൽ രണ്ടോടെ മട്ടന്നൂർ - ഇരിട്ടി പാതയിലാണ് അപകടം. സഹോദരന്റെ മകൻ്റെ കൂടെ ബൈക്കിൽ ഇരിട്ടി ഭാഗത്തേക്ക് പോകവെ വാൻ ബൈക്കിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. കുറ ച്ചുദൂരം ബൈക്കിനെയും യാത്രക്കാരെയും വാൻ വലിച്ചു കൊണ്ടുപോയി. ഇതിനിടെ വട്ടക്കയം റോഡിൽ നിന്ന് കയറിയ ബൈക്കിലും വാൻ തട്ടി. പരിക്കേറ്റ മൂസക്കുട്ടി ഹാജിയെ ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനം സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി. ഭാര്യ: എ പി സുഹറ. മക്കൾ: ആയിഷ, മുഹമ്മദ് (സലാല), റസിന, ജലീൽ (ദുബായ്), റജീന, റിയാസ് (ബംഗളൂരു). മരുമക്കൾ: ബഷിർ (ഉളിയിൽ), നസീർ (മണക്കായി), നൗഫൽ (കണ്ണൂർ), ബഫീദ (ശിവപുരം), ഷർമിന (നടുവനാട്), സഫ (ചാവശേരി).

കൊട്ടിയൂരിൽ രേവതി ആരാധനയ്‌ക്ക്‌ ആയിരങ്ങൾ

ഇമേജ്
ഇരിട്ടി> കൊട്ടിയൂർ വൈശാഖ മഹോത്സവ ചടങ്ങിലെ പ്രധാന നാല് ആരാധനകളിൽ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന അക്കരെ കൊട്ടിയൂരിൽ നടന്നു. ആരാധന പൂജ, പൊന്നിൻ ശീവേലി, പ്രത്യേക നവകപൂജ എന്നിവയുണ്ടായി. പതിവ് ശീവേലിയോടൊപ്പം സ്വർണ കുടം, വെള്ളിക്കുടം, വെള്ളി വിളക്ക് വെള്ളിത്തട്ട് തുടങ്ങിയ പൂജാപാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയും ഉണ്ടായി. ശീവേലിക്കുശേഷം കോവിലകം കൈയാലയിൽ ആരാധന സദ്യ വിളമ്പി. ബുധനാഴ്ച വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽനിന്ന് എത്തിച്ച പഞ്ചഗവ്യം ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ചു. തുടർന്ന് ആരാധന പൂജയും സ്വയംഭൂശിലയിൽ പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടന്നു. രേവതി തൊഴാൻ വൻ തീർഥാടന തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ തിരുവഞ്ചിറ തീർഥാടകരാൽ നിറഞ്ഞു.

മുംബൈ-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ഇമേജ്
മട്ടന്നൂർ> കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് 3.20ന് മുംബൈയിൽ നിന്ന് കണ്ണൂരിൽ എത്തിയ 6E 2011 ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. വിമാനത്തിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് കാബിൻ ക്രൂ എ ടി സിയിലും മറ്റും വിവരം അറിയിക്കുകയായിരുന്നു. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വിമാന താവളത്തിൽ എമർജൻസി അലർട്ട് പുറപ്പെടുവിച്ചു.

ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം: ഉത്തരവിറക്കി

ഇമേജ്
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധം ഉണ്ടെന്നതിന് ശാസ്ത്രീയമായൊരു അടിസ്ഥാനവും ഇല്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാനപ്പെട്ട കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ നിറം മാറ്റം പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. പാലക്കാട് വടക്കഞ്ചേരിയിൽ 2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം കർശനമാക്കിയത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മുൻപ് ടൂറിസ്റ്റ് ബസുകളിൽ സിനിമാതാരങ്ങളുടെ വലിയ പോസ്റ്ററുകളും, ബഹുവർണ ചിത്രങ്ങളും, ഗ്രാഫിക്‌സുകളും ഉപയോഗിച്ചിരുന്നു. ഇത്തരം അലങ്കാരങ്ങൾ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും അപകടങ്ങൾക്...

സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ

ഇമേജ്
കെഎസ്ആർടിയുടെ ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് വി ഡി സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യ 100 ദിവസം പരീക്ഷണ അടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. 'സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂൺ 15-ാം തീയതി മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസിലെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര നടപ്പിലാക്കുന്നതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.' മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'പദ്ധതിയിൽ വരുമാനം കണക്കാക്കില്ല. പ്രായം കണക്കാക്കില്ല, വ്യവസ്ഥകൾ ഒന്നും ഇല്ലാതെയാണ് പദ്ധതി ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കാ...

സംവിധായകൻ ഭാരതിരാജ അന്തരിച്ചു

ഇമേജ്
ചെന്നൈ> പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി ഭാരതിരാജ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യം മോശമായിരുന്നു. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. 16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020-ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ 'മീണ്ടും ഒരു മര്യാദൈ' പുറത്തിറങ്ങിയത്. അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു. തേനി അല്ലി നഗരത്തിൽ പെരിയമായ തേവരുടേയും മീനാക്ഷിയമ്മാളിന്റേയും മകനായി ജനിച്ചു. ചിന്നസ്വാമി എന്നായിരുന്നു യഥാർഥ പേര്. 1977-ൽ 16 വയതിനിലെ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ആറ് തവണ ദേശീയ- സംസ്ഥാന പുരസ്‌കാ...

ദേവി അമ്മ നിര്യാതയായി

ഇമേജ്
പട്ടാന്നൂർ> കൊടോളിപ്രം പ്രതീക്ഷ ഭവനത്തിൽ കെ പി ദേവി അമ്മ (85) നിര്യാതയായി. ഭർത്താവ്: ടി വി ഗോവിന്ദൻ നമ്പ്യാർ. മക്കൾ: കെ പി തങ്കമണി (റിട്ട. പ്രധാന അധ്യാപിക, കോളാരി എൽപി സ്കൂൾ), കെ പി പ്രസന്ന, കെ പി ചന്ദ്രശേഖരൻ, കെ പി മനോജ്‌. മരുമക്കൾ: വിജയൻ (വായന്തോട്), സോമൻ (മണത്തണ), ജിഷ (മേച്ചേരി), അനുഷ (കൂടാളി). സംസ്കാരം ഇന്ന് ബുധനാഴ്ച പകൽ 11.30-ന് പൊറോറ നിദ്രാലയത്തിൽ.

സംഘാടക സമിതി യോഗം

ഇമേജ്
മയ്യിൽ> ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതിയിൽ മയ്യിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന 'തെളിമ' പദ്ധതി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. പഞ്ചായത്ത്‌ ഹാളിൽ നടന്ന യോഗം മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ വി അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിത കേരള മിഷൻ കോഡിനേറ്റർ സഹദേവൻ തെളിമയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.  ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ യു ലക്ഷ്മണൻ, എമീമ രാജേഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളായ കെ രമേശൻ, പി പി ശ്രീജ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ,  ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു ജനാർദ്ദനൻ,  വി ഇ ഒ വിജിൽ തുടങ്ങിയവർ സംസാരിച്ചു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ വി ശ്രീജിനി സ്വാഗതവും അസി. സെക്രട്ടറി കെ ദിവാകരൻ നന്ദിയും പ്രകാശിപ്പിച്ചു.

ജിതിൻ അന്തരിച്ചു

ഇമേജ്
മയ്യിൽ> കരിങ്കൽക്കുഴിയിലെ കുണ്ടത്തിൽ മോഹനൻ്റെയും വനജയുടെയും മകൻ ജിതിൻ (34) യൂറോപ്പിലെ മാൾട്ടയിൽ അന്തരിച്ചു.  ഭാര്യ: വിസ്മയ സന്തോഷ്. മകൻ: ജക്ഷ് ജിതിൻ. സഹോദരി: ജിൻഷ. നാളെ ബുധനാഴ്ച വൈകിട്ട് അഞ്ച് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 6 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ സംസ്കാരം നടക്കും.

മുഴപ്പിലങ്ങാട് ബീച്ചിലെ പലചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പ്

ഇമേജ്
കണ്ണൂർ> ഏഷ്യയിലെ പ്രശസ്തമായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ പലചരക്ക് കടയ്ക്കുള്ളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. കടയുടെ മേൽക്കൂരയോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകൾക്ക് ഇടയിലാണ് പെരുമ്പാമ്പ് ഒളിച്ചിരുന്നത്. മുഴപ്പിലങ്ങാട് ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് സമീപത്തെ അഫ്സലിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് ഇരതേടി പെരുമ്പാമ്പ് എത്തിയത്. ഇന്ന് രാവിലെ പതിവുപോലെ കട തുറന്ന് അകത്ത് കയറിയപ്പോഴാണ് മേൽക്കൂരയിലെ പൈപ്പിനിടയിൽ ചുരുണ്ട് കൂടി കിടക്കുന്ന പാമ്പിനെ ഉടമസ്ഥൻ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ വിവരം നാട്ടുകാരെയും പൊതുപ്രവർത്തകരെയും അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാച്ചാക്കര വാർഡ് വികസന സമിതി അംഗങ്ങളും പൊതുപ്രവർത്തകരുമായ വസീം കെ പി, മൂസക്കുട്ടി ബത്തയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കടയ്ക്കുള്ളിൽ നിന്നും പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.  തുടർന്ന് ഈ പാമ്പിനെ ജനവാസ മേഖലയിൽ നിന്നും മാറ്റി അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി വിട്ടയച്ചു. ബീച്ചിനോട് ചേർന്നുള്ള പാച്ചക്കര പ്രദേശത്ത് അടുത്തിടെയായി പെരുമ്പാമ്പുകളുടെ സാന്നിധ്യം വലിയ രീതിയിൽ വർധ...

ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

ഇമേജ്
കണ്ണൂർ> താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഇരുമ്പ് തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി ആദി കടലായി ബദറുന്നിസ മൻസിലിൽ ഹാരിസിൻ്റെ മകൻ കെ എം ഷഹനാസ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.20 ഓടെയാണ് അപകടം. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ഷഹനാസിൻ്റെ സുഹൃത്ത് ഷഹൂദിന് പരിക്കേറ്റു. ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.